സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങയിൽ നിരവധി സൂത്രങ്ങളുണ്ട്. കൺതടത്തിലെ കറുപ്പകറ്റാനും മുഖത്തെ പാടുകളെ പൂർണ്ണമായും ഒഴിവാക്കാനുമെല്ലാം നാരങ്ങ ഉപകാരപ്രദമാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് പലരുടെയും പ്രശ്നമാണ്. കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില കൂട്ടുകളറിയാം….
ചലച്ചിത്ര പ്രവർത്തകൻ രവികുമാറിനെ അനുസ്മരിച്ചു
കൺതടങ്ങളിലെ കറുപ്പകറ്റാനുള്ള ഉത്തമമായൊരു കൂട്ടാണ് തേനും നാരങ്ങയും ചേർന്ന മിശ്രിതം. ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി രണ്ടു മിനിറ്റ് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. കറുത്ത പാടുകള്‍ അകറ്റുന്നതിനായി നിങ്ങള്‍ക്ക് ദിവസവും ഇത് ചെയ്യാവുന്നതാണ്.
ബിസ്കറ്റ് ടേസ്റ്റ് നോക്കണം; അപേക്ഷ ക്ഷണിച്ചു, ശമ്പളം 38 ലക്ഷം രൂപ!
കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകള്‍ നീക്കാന്‍ കക്കിരിക്കയും, നാരങ്ങ മിശ്രിതവും മറ്റൊരു ഉചിതമായ കൂട്ടാണ്. ഒരു കക്കിരിക്ക കഴുകി തൊലി കളഞ്ഞശേഷം നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങള്‍ ചെറുനാരങ്ങാ നീരില്‍ മുക്കി അഞ്ചു മിനിട്ട് വയ്ക്കുക. തുടർന്ന് മുഖം നന്നായി വൃത്തിയാക്കിയ ശേഷം നാരങ്ങാ നീരില്‍ മുക്കിയ കക്കിരി കഷ്ണങ്ങള്‍ കണ്ണുകളില്‍ വയ്ക്കുക. 15 മിനിറ്റിനു ശേഷം ഇത് നീക്കി മുഖം കഴുകുക. ദിവസവും ഇത് ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള പാടകറ്റാൻ സഹായകമാകും.
നല്ല രീതിയിൽ പഴുത്ത തക്കാളി കഷണങ്ങളായി മുറിച്ച് അതില്‍ നിന്ന് പള്‍പ്പ് വേര്‍തിരിച്ചെടുക്കുക. വൃത്തിയുള്ള പാത്രത്തില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീര് എടുത്ത് നാരങ്ങാ നീര് കലര്‍ത്തുക. വൃത്തിയുള്ള ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കിവയ്ക്കുക. അല്പം കഴിഞ്ഞ് ഈ തുണിയെടുത്ത് കണ്തടത്തില് വയ്ക്കുക. 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയുക. ഇതും കൺതടത്തിലെ കറുപ്പകറ്റാനുള്ള ഉത്തമമായ വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക