തന്റെ പേരിൽ തട്ടിപ്പു നടത്തുന്നവരെ തുറന്നു കാട്ടി നടൻ വിനീത്. വിദേശ നമ്പറിൽ നിന്നും താനാണെന്ന് അവകാശപ്പെട്ട് ചിലരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘വിദേശത്തു നിന്നും എന്റെ പേരു പറഞ്ഞു വിളിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരം അറിയിക്കുകയാണ്. സംശയാസ്പദമായ ഇത്തരം കോണ്ടാക്ടുകളോട് പ്രതികരിക്കരുത്’. വിനീത് കുറിച്ചു.
ആക്ടര്‍ വിനീത് എന്ന പേരില്‍ സേവ് ചെയ്ത വാട്സ്ആപ്പ് കോണ്ടാക്ടിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. യുഎസ്എയിൽ നിന്നുള്ള ഫോൺ നമ്പറാണെന്ന് സംശയിക്കുന്നതായും താരം കുറിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക