ലക്നൗ: ഉത്തര്‍പ്രദേശില്‍ നദീതീരമണല് കടത്തുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ ഇടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് പൊലീസ് കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയാണ്. മണല്‍ കടത്തുന്ന ലോറിയെ മോര്‍ട്ടോര്‍ സൈക്കിളില്‍ പിന്തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ്
ഖനനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉദ്യോഗസ്ഥന് സംഭവസ്ഥലത്തെത്തിയത്. തുടർന്ന് ആറോളം ട്രാക്ടറുകള്‍ പോകുന്നതു കണ്ട സോനു വാഹനങ്ങളെ പിന്തുടരുകയായിരുന്നു.എന്നാൽ വാഹനം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനങ്ങള്‍ പോകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക