വിളപ്പിൻശാല: ഒരു പ്രദേശത്തെ കർഷകരുടെ ആകെ ഉപജീവന മാർഗ്ഗം മുട്ടിച്ച് തിരുവനന്തപുരം വിളപ്പിൻശാലയിൽ വാഴക്കുല മോഷണം. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കരിയംകോട് വേണുവിന്റെ അറുപതോളം ഏത്തവാഴക്കുലയിൽ പകുതിയിലേറെയും കഴിഞ്ഞ ദിവസം മോഷ്ട്ടാക്കൾ കടത്തി.
കഴിഞ്ഞ നാലുമാസത്തിനിടെ പ്രദേശത്തു ഇത് മൂന്നാം തവണയാണ് കുല മോഷണം നടക്കുന്നത്.പോലീസിൽ പരാതി നൽകാറുണ്ട് എങ്കിലും കാര്യമായ ഫലമില്ല.
ഇത്തവണയും മോഷണ വിവരം വിളപ്പിൽശാല പോലീസിൽ അറിയിച്ചിട്ടുണ്ട്.ഇനിയെങ്കിലും കുല മോഷ്ട്ടാക്കളെ പിടികുടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക