വാളയാർ കേസിൽ കാൽനടയായി മന്ത്രിയെ കാണാൻ കുട്ടികളുടെ കുടുംബം. മന്ത്രി എകെ ബാലന്റെ പാലക്കാട്ടെ വീട്ടിലേക്കാണ് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കളുടെ കാല്‍നടയാത്ര. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിനൊപ്പം സര്‍ക്കാര്‍ അഭിഭാഷകരും വീട്ടിലെത്തി കേസിന്റെ നടപടികള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. എങ്കിലും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നാണ് മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നത്.
തന്നെ എപ്പോള്‍ വേണമെങ്കിലും നേരില്‍ കാണാമെന്നും എന്നാൽ, രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്നും മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടു. അതേസമയം, തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന മാതാപിതാക്കളുടെ ആവർത്തിച്ച് പറയലും സമരവും ഈ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ.സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക