ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുമെന്നും നിതീഷ് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ചോദ്യം ഉദിക്കുന്നില്ലെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയായ ബിജെപി 74 സീറ്റുകളും ജെഡിയു 43 സീറ്റുകളുമാണ് നേടിയത്. ബിജെപിക്ക് ജെഡിയുവിനെ അപേക്ഷിച്ച് 31 സീറ്റ് അധികമുണ്ട്.
ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറച്ചത് പുനപരിശോധിക്കില്ലെന്ന് കേരളം
ബിജെപി മുന്നേറ്റമുണ്ടാക്കിയാല്‍ സ്വന്തം മുഖ്യമന്ത്രി എന്ന അവകാശവാദം ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ബി.ജെ.പി. ഏറ്റവുംവലിയ ഒറ്റക്കക്ഷിയായാലും ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നിതീഷിന് തന്നെയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക