Home ASTROLOGY നവംബര്‍ 16 മുതല്‍ സൂര്യന്റെ രാശിമാറുന്നു; നേട്ടവും കോട്ടവും ഈ നക്ഷത്രക്കാർക്ക്

നവംബര്‍ 16 മുതല്‍ സൂര്യന്റെ രാശിമാറുന്നു; നേട്ടവും കോട്ടവും ഈ നക്ഷത്രക്കാർക്ക്

സൂര്യനെ നവഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. 2020 നവംബര്‍ 16 ന് രാവിലെ 6:40ന് സൂര്യന്‍ തുലാം രാശിയില്‍നിന്നു വൃശ്ചികം രാശിയിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 15 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും. തുടര്‍ന്ന് ധനുരാശിയിലേക്ക് മാറും. ഈ മാറ്റം ഓരോ രാശിക്കാര്‍ക്കും എന്തുതരത്തിലുള്ള ഫലമാണ് ഉളവാക്കുന്നതെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സൂര്യന്റെ രാശിമാറ്റം മേടക്കൂറുകാര്‍ക്ക് ശുഭകരമായ ഫലങ്ങളല്ല നല്‍കുക. ചില ബുദ്ധിമുട്ടുകള്‍ ഈ കാലയളവില്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചേക്കാം. സംസാരത്തില്‍ മിതത്വം പാലിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ കുടുംബത്തില്‍ അത് പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കും. ഉദ്യോഗാര്‍ഥികള്‍ക്കും അത്ര അനുകൂലമായ കാലമല്ല. വിദ്യാര്‍ഥികള്‍ പഠനക്കാര്യത്തില്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ബിസിനസ്് പങ്കാളിയുമായി ചില തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസവും നേരിടാം. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ പഴികേള്‍ക്കേണ്ടി വരാം. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

സൂര്യന്റെ രാശിമാറ്റം മിഥുനക്കൂറുകാര്‍ക്ക് ചില നല്ലഫലങ്ങള്‍ ലഭിക്കാന്‍ ഇടയാകും. ഏതു പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടാം. മത്സരങ്ങളില്‍ വിജയമുണ്ടാകും. തൊഴിലില്‍ മാറ്റം തേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന മേഖലകളില്‍ അവസരങ്ങള്‍ വന്നുചേരാം. നിക്ഷേപത്തിനോ സമ്പാദ്യത്തിനോ അനുകൂലമായ കാലമാണ്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നേട്ടമുണ്ടാക്കാനാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സൂര്യന്റെ രാശിമാറ്റം ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. ആളുകളോട് ഇടപെടുമ്പോള്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ ബന്ധങ്ങളില്‍ വിള്ളല്‍വീഴും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. വസ്തുവകകളുടെ വില്‍പ്പന, വാങ്ങലുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട മേഖലയില്‍ മികച്ച നേട്ടത്തിനു യോഗം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലം. തൊഴില്‍പരമായി മികച്ച നേട്ടങ്ങളുടെ കാലം. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ഉയര്‍ന്ന അധികാര സ്ഥാനത്തേക്ക് എത്താനുള്ള യോഗമുണ്ട്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. യാത്രകള്‍ വിജയിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യോഗം. ബിസിനസില്‍ ഉയര്‍ച്ചകള്‍ക്കു സാധ്യത. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യത.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. എന്നാല്‍, ഇത് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടും. ആരോഗ്യകാര്യത്തില്‍ ഈ സമയത്ത് ശ്രദ്ധവേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ജോലിയില്‍ നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് അംഗീകരവും ഉയര്‍ച്ചയും നേട്ടങ്ങളും ലഭിക്കും. ശ്രദ്ധ, ഏകാഗ്രത, കാഴ്ച എന്നിവ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിനുള്ള നല്ല കാലഘട്ടമാണിത്. നിങ്ങളുടെ തീരുമാനങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും അനുഭവപ്പെടും. ആളുകളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കുക. അനാവശ്യയാത്രകള്‍ ഒഴിവാക്കുക.

Also Read :  അമിതമായ ഉറക്കം നിങ്ങളെ മറവി രോഗിയാക്കും

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

വിദേശത്തുനിന്നു നേട്ടങ്ങള്‍ക്കു സാധ്യത. തൊഴില്‍പരമായി ചില പ്രശ്‌നങ്ങള്‍ക്കു യോഗം. ഈ കാലയളവില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അനാവശ്യ തടസ്സങ്ങള്‍ നേരിടും. ഇത് അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുകയും കരിയറില്‍ നിശ്ചലത അനുഭവപ്പെടുകയും ചെയ്യാം. സാമ്പത്തിക രംഗം അത്ര ശുഭകരമല്ല. ചെലവുകള്‍ വര്‍ധിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സൂര്യന്റെ രാശിമാറ്റം ഈ കൂറുകാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. അപ്രതീക്ഷിത ലാഭവും വിജയവും കൈവരാന്‍ സാധ്യതയുണ്ട്.
തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. ബിസിനസില്‍ ഉയര്‍ച്ച. റിയല്‍ എസ്റ്റേറ്റ്, സ്വത്ത്, ഭൂമി എന്നിവയില്‍ പണം നിക്ഷേപിക്കാനുള്ള നല്ലൊരു സമയമാണിത്. വ്യക്തിപരമായി, വളരെ നല്ല സമയമായതിനാല്‍ പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും. ദാമ്പത്യജീവിതത്തില്‍ സന്തോഷം വര്‍ധിക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലകാലം. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ജോലിസ്ഥലത്ത് ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം ലഭിച്ചേക്കാം. കൂടാതെ, ഈ കാലയളവിലെ യാത്രകളും വിജയകരമാകാന്‍ സാധ്യതയുണ്ട്.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. വ്യവഹാരങ്ങളില്‍ വിജയത്തിനു യോഗം. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകാന്‍ സാധ്യതയുണ്ട്. ആത്മീയ രംഗത്ത് താല്‍പ്പര്യം വര്‍ധിക്കും. പൊതുവേ ഈ രാശിക്കാര്‍ക്ക് അനുകൂലകാലം.