സംസ്ഥാന ബിജെപിയിലെ പോരിൽ ഒത്തുതീർപ്പിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്.. ശോഭാ സുരേന്ദ്രനടക്കം മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി ബിജെപി. പുറത്തു വരുന്ന വിവരമനുസരിച്ച് ശോഭാ സുരേന്ദ്രനെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ്. ഒത്തുതീർപ്പ് ഫോർമുല ഒരുങ്ങുന്നത്, സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെയാണ്.
സംസ്ഥാന കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്തി അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇത്തരത്തിൽ നേരത്തെ ഉപാധ്യക്ഷനായിരുന്ന എ.എൻ. രാധാകൃഷ്ണനെ കോർ കമ്മിറ്റി അംഗമാക്കി പ്രശ്നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പി.എം. വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവിൽ പി.എം. വേലായുധനെ പരിഗണിക്കാനാണ് ആലോചന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക