കാരാട്ട് ഫൈസൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ നിന്ന് ജനവിധി തേടും. പതിനഞ്ചാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. എംഎല്‍എ പി.ടി. റഹീമാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ആഗോള വിപണിയിൽ പിന്നോട്ട്, ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതിയില്‍ വലിയ ഇടിവ്
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കൂടിയായിരുന്നു കാരാട്ട് ഫൈസൽ. കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന തലത്തിൽ തന്നെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക