തമിഴ് ലോകത്ത് മാത്രമല്ല, ലോകത്തെ സകല ഭാഷകളിലും ആരാധകരുള്ള സ്റ്റൈൽ മന്നൻ രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. താരത്തിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ തന്റെ കുടുംബത്തോടൊപ്പം തന്നെയായിരുന്നു. ദീപാവലി ആഘോഷത്തിനിടയിൽ ചെന്നൈയിലെ വീടിനു മുന്നിൽ വച്ചാണ് താരം ആരാധകരെ കണ്ടത്. ഏകദേശം എട്ടുമാസങ്ങൾക്കു ശേഷമാണ് രജനികാന്ത് ആരാധകരെ കാണുന്നത്.
ദീപാവലി നാളിൽ കാർത്തിയുടെ പുതിയ സിനിമക്ക് തുടക്കം !
കുടുംബത്തിന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ മകൾ സൗന്ദര്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിനിമാ ഷൂട്ടിങ് ഉൾപ്പെടെയുള്ളവയെല്ലാം താരം നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ. ലോക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് മുതൽ താരം വീട്ടിൽനിന്ന് പുറത്തുപോയിട്ടുമില്ല. താരത്തിന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്, ഉടൻ തിരിച്ചെത്തുമെന്ന് ബി.ആർ ഷെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക