ഭക്തിയുടെ ശംഖൊലികൾ മുഴക്കിക്കൊണ്ട് വൃശ്ചിക പുലരി എത്തുകയായി. ഇനി ശരണം വിളികളുടെ പുലരികളാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. നാളെ മുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതിയുള്ളത്.
മാസായി മാസ്റ്റർ ടീസർ, തരംഗം സൃഷ്ടിക്കാൻ ദളപതിയും മക്കൾ സെൽവനും
തീര്‍ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷത്തിനടുത്ത് ആളെത്തിയ സ്ഥാനത്ത് ഇക്കുറി 1000പേര് മാത്രമെ ദര്ശനത്തിനുണ്ടാകുകയുള്ളു. തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിന് നേരിട്ട് അവസരമുണ്ടാകില്ലെന്നും പകരം പ്രസാദം വാങ്ങാമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക