തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്. ഉച്ച കഴിഞ്ഞ് ഇടിയോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്.
മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
കേരളത്തിൽ നവംബർ 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുള്ളത്. ആറ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ ജാഗ്രതാ നിർദ്ദേശം നല്കിയിരിക്കുന്നത് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് yellow alert
എന്നീ ജില്ലകളിലാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക