വയനാട് കൽപ്പറ്റയിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പി. കെ രാജീവൻ പോരാട്ടം പ്രവർത്തകനാണ്. ഇയാൾ 2002ൽ പനമരത്തെ സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതികൂടിയാണ്.
‘സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയന്
കൂടാതെ അന്നു മുതൽ ഒളിവിലായിരുന്നു. പൊലീസ്, രാജീവന്റെ ബത്തേരിയിലെ ഭാര്യ വീട്ടിൽ റെയ്ഡ് നടത്തി. ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ മാവോയിസ്റ്റ് ബന്ധം പൊലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക