കണ്ണൂർ :ജില്ലാ സാക്ഷരതാ മിഷന്റെയും കണ്ണൂര്‍ ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുടര്‍ വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നവംബര്‍ 27ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. സാക്ഷരത, തുല്യതാ കോഴ്സുകളിലും മറ്റ് ഭാഷാ കോഴ്സുകളിലുമായി പ്രതിവര്‍ഷം ലക്ഷക്കണക്കിനാളുകളാണ് പഠനത്തിനെത്തുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പലരുടെയും പഠനത്തിന് തടസം നേരിട്ട സാഹചര്യത്തിലാണ് തുടര്‍ വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെബിനാര്‍ സംഘടിപ്പിക്കുന്നത്.
സൈബര്‍ സ്റ്റോക്കേഴ്സിന്റെ പൊന്നോമന പദമായ ”ജാഡ” അയച്ച് സംതൃപ്തി നേടുന്നു: രേവതി സമ്പത്ത്
സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന് അധ്യക്ഷനാകും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍ ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാന സാക്ഷരതാ മിഷന് അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, പയ്യന്നൂര്‍ കുഞ്ഞിരാമന്, വി ആര് വി ഏഴോം, ടി സുരേഷ് ബാബു എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളവരോടൊത്ത് താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്: കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക