ദളപതി വിജയ്യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താനായി നടന്റെ പേരോ ഫോട്ടോയോ ഉപയോഗിക്കരുതെന്നാണ് നിർദേശം.
ബിലാലിൽ ദുൽഖർ സൽമാൻ? ആരാധകർക്കിടയിൽ ചർച്ച
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ വിജയോ വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ ചിലര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതായും ഭാരവാഹികള്‍ വ്യക്തമാക്കി. തന്റെ പേരോ ചിത്രമോ, ഓള് ഇന്ത്യ വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു.
അടുത്തമാസം മുതൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക