ഹീലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്. പേഴ്സണല്‍ വെല്‍നസ് ബ്രാന്‍ഡാണ് ഹീൽ. ഹീല്‍ ഹെല്‍ത്ത് സപ്ലിമെന്റുകള്‍, ഹൗസ് ഹോള്‍ഡ് പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് വിൽക്കുന്നത്. ഫൂട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കാനിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള താരമാണെന്നതും കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡിനെ പ്രതിനിധീകരിയ്ക്കാന്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നാണ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിതരായ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കണം
ആവേശമുണര്‍ത്തുന്ന ക്രിക്കറ്ററാണ് സഞ്ജുവെന്നും ടി20 ലീഗില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനവും ഫിറ്റ്നസും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ പേഴ്സണല്‍ വെല്‍നസ്സിന്റെ അംബാസഡറാകാന്‍ അദ്ദേഹം അനുയോജ്യനാണെന്നും ഹീലിന്റെ ഡയറക്ടര്‍ പറയുന്നു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പോണ്‍സേഴ്സ് കൂടിയാണ് കമ്പനി.
വിജയം ആവർത്തിക്കാൻ കപ്പേള തെലുങ്കിലേക്ക്.. നായികയാകാൻ അനിഖ..?
പ്രതികരിക്കാൻ ഇവിടെ എഴുതുക