ചെറിയ ചിത്രമായി വന്ന് വലിയ വിജയവും പ്രശംസയും സ്വന്തമാക്കിയ ചിത്രമായിരുന്നു കപ്പേള. അന്ന ബെന്‍, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത കപ്പേള കോവിഡ് സാഹചര്യത്തിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് എടുക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്.
അതീവ ഗ്ലാമറസ്സായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം
അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അനിഖ സുരേന്ദ്രനായിരിക്കുമെന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. വിശാഖ് സെൻ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായി എത്തുമ്പോൾ റോഷന് മാത്യു അവതരിപ്പിച്ച കഥാപാത്രം ആറു ചെയ്യുമെന്നതിൽ വ്യക്തത വന്നിട്ടില്ല. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്.
എനിക്ക് വലിയ വിഷമം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്; തുറന്നു പറഞ്ഞ് മംമ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക