എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിലേക് അഭിനേതാക്കളെ തേടുന്നു. 20-50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കും 30-55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങളേയുമാണ് തേടുന്നത്. അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 15ന് മുന്‍പായി അപേക്ഷ അയക്കണം. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടത്.
മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്കാണ് അവസരം നല്‍കുന്നത്. നടകം പോലുള്ള മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവര്‍ അത് അപേക്ഷയ്ക്കൊപ്പം രേഖപ്പെടുത്തണം. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ യും ചേര്‍ത്തുവേണം അയക്കാന്‍.
ആണ്‍കഥാപാത്രങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് [email protected] എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്.സൂപ്പര്‍ഹിറ്റ് ചിത്രം ആക്ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയാണിത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെനിര്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക