ജയസൂര്യയുടെ നൂറാം ചിത്രം “സണ്ണിയുടെ” ടീസർ പുറത്ത്. രഞ്ജിത് ശങ്കർ-ജയസൂര്യ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ 52 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ ജയസൂര്യയുടെ ഭാവാഭിനയമാണ് കാണുന്നത്. ഞൊടിയിടയിൽ വിവിധ ഭാവങ്ങൾ ജയസൂര്യയുടെ മുഖത്ത് വന്നുപോകുന്നുണ്ട്.
ജയസൂര്യയുടെ നൂറാം സിനിമയാണ് സണ്ണി.ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. സമീർ മുഹമ്മദാണ് എഡിറ്റർ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം നൽകുന്നു.
പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് മുൻപ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക