തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും താഴോട്ട്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. നാല് മാസത്തിനിടെ ആറായിരം രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഓഗസ്റ്റില്‍ പവന് 42,000 രൂപയായി ഉയര്‍ന്നിരുന്നു. പിന്നീടുള്ള മാസങ്ങളില്‍ വില കുറഞ്ഞു.
ഇപ്പോള്‍ ജൂലായ് മാസത്തെ നിലവാരത്തിലാണ് സ്വര്‍ണവില. ജൂലായ് ആറിനാണ് പവന് വില 35,800ലെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച പവന് 720 രൂപയും, തൊട്ടടുത്ത ദിവസം 480 രൂപയും, ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കുറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും, കൊവിഡ് വാക്സിന് പരീക്ഷണവുമൊക്കെ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക