സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ആവേശകരമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആ റൊമാന്റിക് രംഗം അരങ്ങേറിയത്.
ഓസ്ട്രേലിയൻ കാമുകിയോട് ഇന്ത്യൻ വംശജനായ ആരാധകൻ വിവാഹ അഭ്യർഥന നടത്തുന്ന ദൃശ്യങ്ങളാണ് കാണികളുടെയും താരങ്ങളുടെയും മുഖത്ത് ചിരിപടർത്തിയത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയ ഈ സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി.
Where dreams come true 💍 ❤️#LoveOurSCG #AUSvIND pic.twitter.com/MqS3XZMaig
— Sydney Cricket Ground (@scg) November 29, 2020
സ്റ്റേഡിയത്തിലെ സ്ക്രീനിൽ പ്രൊപ്പോസൽ രംഗം കണ്ട് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. മാക്സ്വെല്ലിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്നത് കൗതുകകരമായ മറ്റൊരു വസ്തുതയാണ്.
കളിയിൽ ഇന്ത്യ 51 റൺസിനു പരാജയപ്പെട്ടെങ്കിലും കാമുകിയെ നേടിയ സന്തോഷം ആ ഇന്ത്യൻ ആരാധകന് സ്വന്തം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ 2-0ന്റെ അപരാജിത ലീഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക