കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ് പല രാജ്യങ്ങളും. കോവിഡ് മഹാമാരി വിതച്ച കനത്ത നഷ്ടത്തിൽ നിന്ന് ഇപ്പോഴും പല രാജ്യങ്ങളും കയറി വരുന്നേയുള്ളൂ. ഇപ്പോഴിതാ വാക്സിൻ 94 ശതമാനവും ഫലപ്രദമാണെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അവക്ഷപ്പെട്ടുക്കൊണ്ട് നിർമാതാക്കളായ മോഡേണ രംഗത്ത് വന്നിരിക്കുകയാണ്.
കോവിഡ് വാക്സിൻ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാൻ അനുമതിതേടി അധികൃതരെ സമീപിക്കുമെന്ന് മോഡേണ വ്യക്തമാക്കിയിരിക്കുകയാണ്. അവസാനഘട്ട പരീക്ഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ വാക്സിൻ 94 ശതമാനവും ഫലപ്രദമാണെന്നാണ് കാണിക്കുന്നത്. 30,000 പേരിൽ നടത്തിയ പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച 11 പേർക്കും മറ്റുവസ്തു നൽകിയ 185 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്സിന് പകരം മറ്റുവസ്തുക്കൾ നൽകിയ വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക