കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന കാര്‍ഷിക പ്രതിഷേധത്തിന് പിന്തുണയറിച്ചുകൊണ്ട് രംഗത്തെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്.
എല്ലാ ലോകനേതാക്കളും ജനാധിപത്യ അവകാശങ്ങള്‍ക്കായി നിലകൊള്ളണമെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിലുള്ള ഇടപെടലാണെന്ന് പരാതി ഉന്നയിച്ചവരെയും പ്രശാന്ത് ഭൂഷണ് വിമര്‍ശിച്ചു.
‘കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ, ഒരു ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും വേണ്ടി രംഗത്തെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്.
എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ലോകനേതാക്കള്‍ മുന്നോട്ടു വരേണ്ടത് ഏറെ നിര്‍ണായകമാണ്. കാര്യമെന്താണെന്ന് മനസ്സിലാകാത്തവരാണ് ഇത് ആഭ്യന്തര പ്രശ്നം മാത്രമാണെന്നുള്ള വാദങ്ങളുന്നയിക്കുന്നത്.,’ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ചൊവ്വാഴ്ചയാണ് രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക