വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനുള്ള സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും കേരളത്തിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകി കൂടെയുണ്ടാകുമെന്ന് അറിയിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
തരംഗം സൃഷ്ടിച്ച് പ്രഭാസ് ചിത്രം സലാറിന്റെ ഫസ്റ്റ് ലുക്ക്
ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി താൻ പ്രാർത്ഥിക്കുന്നെന്നും കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ കേരളത്തിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം, സാഹചര്യത്തെ നേരിടുന്നതിനായുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Spoke to Kerala CM Shri @vijayanpinarayi Ji on the conditions prevailing due to Cyclonic Storm Burevi in the state. Assured all possible support from the Centre to help Kerala. Praying for the safety and well-being of those staying in the affected areas.
— Narendra Modi (@narendramodi) December 2, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക