സഫായി മിത്ര സുരക്ഷാ ചലഞ്ച് ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കുള്ള യൂണിഫോം ഡിസൈനുകള്‍ തയ്യാറാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള കലാകാരന്മാര്, ഡിസൈനിംഗ് സ്ഥാപനങ്ങള്‍, ഡിസൈനിംഗ് സംഘടനകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവര്‍ ഡിസൈന്‍ തയ്യാറാക്കി ഡിസംബര്‍ അഞ്ചിനു മുമ്പായി [email protected] എന്ന വിലാസത്തില്‍ അയക്കണം.
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്
കേന്ദ്ര പാര്‍പ്പിടവും നഗരകാര്യ മന്ത്രാലയമാണ് വിജയികളെ കണ്ടെത്തുക. തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈനിന് 5000 രൂപ പാരിതോഷികവും 2021 ആഗസ്ത് 15ന് പ്രത്യേക അംഗീകാരവും ലഭിക്കും.
സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് പൊതുവായ സാമൂഹിക അംഗീകാരം വളര്‍ത്തുന്നതിനും അവരെ അഭിമാനബോധം ഉള്ളവരാക്കി മാറ്റുന്നതിനും രാജ്യവ്യാപകമായി അവരെ തിരിച്ചറിയാന്‍ ഉതകുന്ന ഒരു യൂണിഫോം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുക.
റെക്കോര്‍ഡ് രജിസ്ട്രേഷനുമായി ഫൗജി; 24 മണിക്കൂറില്‍ രജിസ്റ്റര്‍ ചെയ്തത് 10 ലക്ഷത്തിലധികം പേർ
പ്രതികരിക്കാൻ ഇവിടെ എഴുതുക