ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്കി പറഞ്ഞുവിട്ട് അധികൃതര്‍. ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലാണ് സംഭവം. വിവാഹിതരാകുന്ന വിദ്യാർത്ഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിലാണ് പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സ്കൂൾ അധികൃതർ നടപടി എടുത്തത്.
വിദ്യാർത്ഥികൾക്ക് ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വച്ച് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകർത്തുകയായിരുന്നു. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നുമുണ്ട്.
കുടുക്ക് ലൊക്കേഷനില്‍ പാട്ടും ഡാന്‍സുമായി സ്വാസിക; വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക