രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുകയാണ്. കാർഷിക നയങ്ങൾ പിൻവലിയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് വരെ കർഷക സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് കർഷകർ. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും മുന്നോട്ട് വന്നു. സമരത്തിന് പിന്തുണ അറിയിച്ച് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ സംഘം സമരവേദിയില്‍ എത്തിയെന്ന് അദ്ദേഹം അറിയിച്ചു.
ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുളള ചില നാടന്‍ വഴികള്‍
കോണ്‍ഗ്രസ് അടക്കം പതിനാല് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ തന്നെ സംഘടനകള്‍ ഉറച്ചു നില്ക്കും. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തിരുന്നു.
മദ്യപിച്ചിട്ടുണ്ടോ? അഹാനയോട് സുഹൃത്തുക്കള്‍, മാറുപടിയുമായി താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക