ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ ഭാരത്ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും. ശിവസേനയും, ശിരോമണി അകാലിദളും, സമാജ്വാദി പാർട്ടിയുമാണ് ഒടുവിൽ പിന്തുണ പ്രഖ്യാപിച്ചത്.
കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ആർജെഡി, ടിആർഎസ് തുടങ്ങിയ കക്ഷികൾ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബന്ദിന് പിന്തുണ അറിയിച്ച എൻ.ഡി.എയിലെ ഘടകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി മുന്നണി വിടുന്ന കാര്യത്തിൽ നാളെ കഴിഞ്ഞ് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
5 ജില്ലകൾ നാളെ വിധിയെഴുതും; തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
കോടതി നടപടികൾ ബഹിഷ്കരിക്കുമെന്ന് പഞ്ചാബ്, ഹരിയാന ബാർ കൗൺസിൽ പ്രഖ്യാപിച്ചു. നിയമങ്ങളെ ചോദ്യം ചെയ്തു ഹർജി നൽകിയാൽ കർഷക സംഘടനകൾക്ക് വേണ്ടി സൗജന്യമായി ഹാജരാകുമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവേ പറഞ്ഞു.
ഭാരത്ബന്ദുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സിംഘു അതിർത്തിയിൽ കർഷക സംഘടനാ നേതാക്കൾ രാവിലെ യോഗം ചേരും. പ്രക്ഷോഭം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ കർഷകർക്ക് ഡൽഹിയിലെത്തി. കൂടുതല്‍ സ്ത്രീകളും സമരത്തിനിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക