തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ധനമന്ത്രി ഡോ.തോമസ് ഐസക് ആരുമറിയാതെ വോട്ട് ചെയ്ത് മടങ്ങി. ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലായിരുന്നു മന്ത്രിക്ക് വോട്ട്.
രാവിലെ പത്തരയോടെ അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തുമെന്ന് ഓഫിസില്‍ നിന്ന് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ പത്ത് മണിയോടെ എത്തിയപ്പോഴാണ് മന്ത്രി വോട്ട് ചെയ്ത് മടങ്ങിയ വിവരം അറിഞ്ഞത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ ആലപ്പുഴയിലെത്തി ഏഴരയ്ക്ക് വോട്ട് ചെയ്ത മന്ത്രി എറണാകുളത്തേക്ക് പോയി. മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പഴ്ണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ മന്ത്രി എത്തിയ വിവരം അവരും അറിഞ്ഞില്ലെന്ന് പറഞ്ഞു.
വിജിലന്‍സ് റെയ്ഡ് വിവാദത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കഴിയും വരെ താനൊന്നും പറയില്ലെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടാകാം അദ്ദേഹം മാധ്യമങ്ങളെ കാണാതെ മടങ്ങിയതെന്ന് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക