സ്പേസ് എക്സിന്റെ രണ്ടാമത് ഡ്രാഗണ്‍ സപ്ലൈ കാപ്സ്യൂള്‍ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഞായറാഴ്ച വിക്ഷേപിച്ചു. തിങ്കളാഴ്ച പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു.
അപ്ഗ്രേഡ് ചെയ്ത ഡ്രാഗണ്‍ കാപ്സ്യൂളിൽ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായുള്ള സാധന സാമഗ്രികള്‍ ഉള്‍പ്പടെ 2903 കിലോ ഗ്രാം ഭാരമുള്ള ചരക്കുകൾ അയച്ചിരുന്നു. പേടകം ആദ്യമായി ഓട്ടോണമസ് ഡോക്കിങ് നടത്തുകയും ചെയ്തു.
Success! At 1:40pm ET, @SpaceX's upgraded Dragon cargo spacecraft autonomously docked to the @Space_Station.
🐉 This is the 1st automated docking for a SpaceX cargo resupply mission & the 1st time two Dragon spacecraft are on station simultaneously: pic.twitter.com/Qj6n9KLnxO
— NASA (@NASA) December 7, 2020
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി റോസ്റ്റ് ചെയ്ത ടര്‍ക്കി, കോണ്‍ബ്രെഡ് ഡ്രെസിങ്, ക്രാന്‍ബെറി സോസ്, ഷോര്‍ട്ട് ബ്രെഡ് കുക്കീസ്, ഐസിങ് ട്യൂബ്സ് പോലുള്ള സാധനങ്ങള്‍ ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്കായി അയച്ചിട്ടുണ്ട്.
കൂടാതെ ആദ്യമായി ബഹിരാകാശത്ത് വെച്ച് കോവിഡ്-19 പരീക്ഷണം നടത്തുകയാണ്. കോവിഡ്-19 മരുന്ന് ഗവേഷണ പരീക്ഷണത്തിനായുള്ള സാമഗ്രികള്‍ ഇത്തവണ അയച്ച ചരക്കുകളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക