കർണാടകയിലും ഗോവധ നിരോധന നിയമം പാസാക്കി. ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു ,കാള ,പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമായി മാറും. കന്നുകാലികളെ കശാപ്പ് ചെയ്യുന്നവർക്കെതിരെ കർശന നടപടികളായിരിക്കും സ്വീകരിക്കുക.
സ്വയം പ്രഖ്യാപിത ക്വാറന്റൈനിലുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റും
50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വർഷം വരെ തടവും ശിക്ഷയായി നൽകുമെന്നാണ് നിയമം. കുറ്റവാളിയെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ അവരുടെ കാലികളെയും അല്ലെങ്കിൽ വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ തുടങ്ങിയവ കണ്ടുക്കെട്ടാൻ സർക്കാരിന് സാധിക്കും. ഇത് സംബന്ധിച്ച് പരിശോധനയും തുടർ നടപടികളും ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൂട്ടരും അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക