മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീപടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. യുപി ബേസായി ഇസ്ലാംപുർ സ്വദേശിയായ ആറുമാസക്കാരനായ അര്‍ഷ് ആണ് പൊള്ളലേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തീപിടുത്തത്തിൽ കുട്ടിയുടെ സഹോദരിയായ ബുഷ്റ എന്ന മൂന്നുവയസുകാരിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഇവിടെ കത്തിച്ചിരുന്ന മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീ പടരുകയായിരുന്നു.
അർഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 90% പൊള്ളലേറ്റ ബുഷ്റ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ നില മോശമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക