അടുത്തകാലത്തായി ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നു. പുള്ളിപ്പുലിയും കടുവയുമൊക്കെ, വീട്ടുപരിസരങ്ങളിലേക്കും സ്കൂളുകളിലേക്കുമൊക്കെ അതിക്രമിച്ചു കയറുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ഒരു വളർത്തുനായയെ കടിച്ചുകൊന്ന പുലി വീണ്ടുമെത്തി, അതിനെ കടിച്ചുവലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമാണ് സംഭവം. ഇഗത്പുരി ഗ്രാമത്തിൽ, പിഴുതു വീണ മരത്തിന്റെ ശിഖിരത്തിൽ കെട്ടിയിട്ടിരുന്ന നായയെയാണ് ഒരു പുള്ളിപ്പുലി കടിച്ചുകൊന്നത്. പുലിയ കണ്ട നായ കുരയ്ക്കാൻ ശ്രമിച്ചെങ്കിലും പുലി അതിനെ കടിച്ചുകൊന്നു.
https://twitter.com/i/status/1335925003217379331
അതിനുശേഷം സ്ഥലം വിട്ട പുലി അൽപ്പസമയത്തിനുശേഷം വീണ്ടുമെത്തുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ചുറ്റിലും ആരെങ്കിലുമുണ്ടോയെന്ന് നോക്കിയശേഷമാണ് പുലി നായയെ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക