കണ്ണൂർ :നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സിന് സ്കോളര്‍ഷിപ്പ് സ്കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.
പ്ലസ്ടുവിന് 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ 4500 രൂപയും 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഉള്ളവര്‍ക്ക് 9000 രൂപയും ഫീസ് അടക്കണം. 14 പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. അപേക്ഷിക്കേണ്ട വിലാസം: അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ, തളിപ്പറമ്പ്, കണ്ണൂര്‍ 670142. ഫോണ്‍: 9746394616, 9995004269.
ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി
പ്രതികരിക്കാൻ ഇവിടെ എഴുതുക