ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. ബിജെപി പ്രവർത്തകർ അരവിന്ദ് കേജ്രിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തി വരികയാണ്. ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവർത്തകരുടെ സമരം. അതിനാൽ തന്നെ ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആംആദ്മിയുടെ ആരോപണം.
തണുപ്പുകാലമാണ്…കുഞ്ഞുങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണം
കേജ്രിവാളിന്റെ വസതിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ തകർത്തിട്ടുണ്ട്. സിസിടിവികൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് കേജ്രിവാളിന്റെ വസതിക്ക് മുന്പില് പ്രതിഷേധിക്കുന്നത്.
ജമ്മു കശ്മീരിൽ 2 ഭീകരരെ വധിച്ചു; എ.കെ.47നും സാറ്റ്ലൈറ്റ് ഫോണും പിടിച്ചെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക