യുവാവ് ഇളയമ്മയെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂരിലാണ് സംഭവം. കണ്ണൂർ ചെറുപുഴ ജോസ്ഗിരിയിലാണ് യുവാവ് തന്റെ ഇളയമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയാണ് കൊലപാതകം നടന്നത്. ഇവരുടെ ഭർത്താവായ പി.ഡി പൗലോസ് (80), മകൻ ഡേവിഡ് (50) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിലെ പ്രതിയായ പൊട്ടക്കൽ ബിനോയ് ഒളിവിലാണ്.
ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുത് തിരഞ്ഞെടുപ്പ് കമ്മിഷന്
പൊട്ടക്കൽ വീട്ടിൽ റാഹേൽ (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ ഇവരുടെ ഭർത്താവിനെയും മകനെയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കു തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഇയാൾ സ്വന്തം സഹോദരനെയും കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക