ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയോടെ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്.
ജസ്റ്റീസ് ഡി കെ ജയിന് അധ്യക്ഷനായ സമിതിക്ക് മുന്പില് മൊഴി നല്കാനാനെത്തിയതായിരുന്നു നമ്പി നാരായണന്. സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ നടന്ന സിറ്റിങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജസ്റ്റീസ് ജയിന് മൊഴി രേഖപ്പെടുത്തിയത്.
വോട്ടെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ചു; 4 പേര്‍ക്ക് പരുക്ക്
സുപ്രീംകോടതി സമിതിയോടെ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പുറത്തുപറയാനാകില്ല. ഇതുവരെയും നീതികിട്ടിയെന്നും ഇനിയും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായാണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക