തിരുവനന്തപുരം: അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകൻ ആയിരുന്നു
പ്രദീപ് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ് വി പ്രദീപിന്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരു ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയത് എന്തുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ഈ അപകടമരണത്തിൽ ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകൻ ആയിരുന്നു പ്രദീപെന്നും ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,
‘ആദരാഞ്ജലികൾ… ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.’
വാക്സിന് ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യം: കുത്തിവയ്പ്പ് ഒമ്പതുമുതല്‍ അഞ്ച് വരെ, പ്രമേഹമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കും
എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിന് എതിരെ നിരന്തരം വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ് വി പ്രദീപ്.
പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയെന്നാണ് പുറത്തുവരുന്ന വിവരമെന്നും ദുരൂഹമരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക