ന്യുയോര്‍ക്ക് : ന്യുയോര്‍ക്ക് നഗരത്തിലെ സെന്റ് ജോണ്‍സ് പള്ളിക്കു പുറത്ത് കരോള്‍ ഗായക സംഘത്തിനു നേരെ ആക്രമണം. കരോള്‍ സംഘത്തിനും കേള്‍ക്കാന്‍ തടിച്ചുകൂടിയവര്‍ക്കും നേരെ വെടിയുതിര്‍ത്ത ഒരാളെ പൊലീസ് വെടിവച്ച് കൊന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ മറ്റാര്‍ക്കും പരുക്കില്ല.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 200 ഓളം പേരാണ് കത്രീഡലിന് മുന്നില്‍ കരോള്‍ ഗാനങ്ങള്‍ കേള്‍ക്കാനെത്തിയത്.
ക്വയര്‍ സമാപിച്ചതിനു പിന്നാലെ അക്രമി തോക്കുമായെത്തി. പൊലീസുകാര്‍ ഇയാളോട് തോക്ക് താഴെ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.
തുടര്‍ന്ന് പരസ്പരം വെടിവയ്പ്പായി, അതിനിടെ അക്രമി കൊല്ലപ്പെടുകയും ചെയ്തു. ഇയാളുടെ പക്കല്‍നിന്ന് രണ്ട് തോക്ക്, ഗ്യാസ് ക്യാന്‍, കത്തി എന്നിവ പൊലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക