രാജ്യത്ത് കർഷക പ്രക്ഷോഭം അഴിച്ചു വിട്ട് അസ്ഥിരപ്പെടുത്താൻ ശ്രമിയ്ക്കുന്നത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു നൽകുന്നുണ്ട്. എന്തിന്റെ പേരിലാണ് വീണ്ടും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും വലിയ പ്രക്ഷോഭങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്നതെന്നും യോഗി ചോദിച്ചു.
ചെന്നിത്തല നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്: പി.സി ജോര്‍ജ്
ശ്രേഷ്ഠ ഭാരതമെന്ന സ്വപ്നം ഇഷ്ട്ടപെടാത്തവരാണ് കർഷക സമരത്തിന് പിന്നിലെന്ന് യോഗി അഭിപ്രായപ്പെട്ടു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചത് മുതൽ അവർ പ്രക്ഷോഭത്തിലാണെന്നും കര്‍ഷകരുടെ ജീവിത്തില്‍ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക