ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ നല്ലതുതന്നെയാണ്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ദിവസവും വ്യായാമത്തിനായി മാറ്റിവയ്ക്കണം. എന്നാല്‍ വ്യായാമം ഒരു പരിധി കഴിഞ്ഞാല്‍ അധികമാകാന്‍ പാടില്ല. അമിതവ്യായാമം പലതരത്തിലെ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
1. അമിത ക്ഷീണം – ശരീരത്തിന് ഉന്മേഷം ലഭിക്കാനാണ് സാധാരണ വ്യായാമം. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന വ്യായാമം അമിതമായാല്‍ ഫലം കഠിനമായ ക്ഷീണമാണ്. നല്ല ആഹാരവും 7-8 മണിക്കൂര്‍ നേരത്തെ ഉറക്കവും ലഭിച്ചാല്‍ പോലും വ്യായാമം അമിതമായാല്‍ ക്ഷീണം ഉണ്ടാകും. മാത്രമല്ല അമിത വ്യായാമം സ്ട്രെസ് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കാരണമാകും.
2. മസിലുകളെ തളര്‍ത്തും. മികച്ച പ്രകടനം കുറയും.
3. മുറിവുകള്‍ – മസില് വേദന, സന്ധി വേദന, കഴപ്പ്, ശരീരവേദന, നടുവേദന എന്നിവ അമിതവ്യായാമത്തിന്റെ ദൂഷ്യഫലങ്ങളാണ്.
4. അമിതമായി ശരീരത്തെ വ്യായാമം ചെയ്യിപ്പിച്ചാല്‍ ഉറക്കം കുറയാന്‍ സാധ്യത ഏറെ. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തെ കുറയ്ക്കും.
5. ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ ഡോപ്പമിന്റെ അളവിനെ അമിതവ്യായാമം കുറയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക