സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ട് ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടക്കും. വയനാട് സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളജ് ഓഫ് എജ്യുക്കേഷന്‍ ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുക.
വോട്ടിങ് യന്ത്രത്തിൽ ഫലം തിട്ടപ്പെടുത്താനാകാത്ത വിധം തകരാറിലായതിനാലാണ് വീണ്ടും ഇവിടങ്ങളിൽ റീപോളിംഗ് നടത്തുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ്. വൈകുന്നേരം എട്ടിന് വോട്ടെണ്ണലും നടക്കും.
നഗരസഭയിലെ ‘ജയ് ശ്രീറാം’ ബാനർ ; കേസെടുത്ത് പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക