നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയാറാകുന്നുവെന്ന് സൂചന. റിപ്പോർട്ട് ജനുവരി 6ന് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ് കുമാറിന്റെ മരണമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് വ്യക്തമാക്കി. പീരുമേട് സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത് 2019 ജൂലൈ 21 നാണ്.
ലൈഫ് മിഷൻ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ
കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് റീ- പോസ്റ്റ്മോർട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നടത്തുകയുണ്ടായി. അന്തിമഘട്ടപരിശോധന നടത്തുക മർദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, ചികിത്സ നൽകിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക