നല്ല ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിക്കൂട്ട് ചോദിച്ചറിഞ്ഞ് മനസ്സിൽ കോറിയിടുന്ന സ്വഭാവക്കാരനാണ് ലാലേട്ടൻ. പിന്നീട് സമയം കിട്ടുമ്പോൾ അത് സ്വന്തം കൈകൊണ്ടു തയാറാക്കി വിളമ്പുകയും ചെയ്യും. അത്തരമൊരു റെസിപ്പി തയാറാക്കി അവതരിപ്പിക്കുകയാണ് മോഹൻലാൽ.
കാളാഞ്ചി മീൻ വറുത്തതുമായാണ് മോഹൻലാലിൻറെ വരവ്. അടുത്ത സുഹൃത്തായ സംവിധായകൻ പ്രിയദർശന്റെ അമ്മയുടെ പക്കൽ നിന്നും പകർന്നു കിട്ടിയ രുചിക്കൂട്ടാണിത്.
ലോക്ക്ഡൗൺ നാളുകളിൽ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
ലാലേട്ടന്റെ റെസിപ്പി കണ്ടു നോക്കൂ.
https://www.instagram.com/tv/CJD7HqEHK0K/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക