അഭയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ പറഞ്ഞു. സിബിഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചശേഷം ആരോഗ്യപരിശോധനകള്‍ക്കായി എത്തിച്ചപ്പോളാണ് ഇത്തരത്തിൽ ഫാ. തോമസ് എം. കോട്ടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാനത്തെ കള്ള് ഷാപ്പുകളും ബാറുകളും വീണ്ടും തുറന്നു
കോടതി വിധിയില്‍ ഒന്നും പറയാനില്ലെന്നും ദൈവം കൂടെയുണ്ടെന്നും കുറ്റം ചെയ്തിട്ടില്ല നിരപരാധിയാണെന്നും ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ പറഞ്ഞു. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക