തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണിയെന്ന് റിപ്പോർട്ട്.
ദേശീയ നേതൃത്വം, സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ നിര്‍ദേശം നല്കി. നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാനാണ് ആദ്യഘട്ടത്തില്‍ തീരുമാനമായത്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെയാണ് മാറ്റുകയെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍, തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക