കോവിഡ് പ്രതിസന്ധി കാരണമാണ് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കിയതെന്ന് കേന്ദ്ര സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം നശിപ്പിക്കുന്നത് ദീർഘവീക്ഷണമില്ലായ്മയും രാജ്യത്തിന്റെ ഭാവിക്ക് അപകടകരവുമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. തുടർന്നാണ് ഉച്ചകോടി റദ്ധാക്കിയതിനു വിശദീകരണവുമായി സർക്കാർ മുന്നോട്ട് വന്നത്.
ലോക്ക്ഡൗൺ സഹായങ്ങൾ..; സഹായമെത്തിച്ച എം.പിമാരുടെ പട്ടികയിൽ രാഹുല്‍ ഗാന്ധിയും
2020ലെ ഇന്ത്യ – റഷ്യ ഉച്ചകോടി ഉപേക്ഷിച്ചത് കോവിഡ് മഹാമാരി മൂലമാണെന്നും ഇരു സർക്കാരുകളും ചേർന്നെടുത്ത തീരുമാനമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സുപ്രധാന ബന്ധങ്ങളെക്കുറിച്ച് തെറ്റായ കഥകൾ പരത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക