കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അക്കാലയളവിൽ തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച 10 എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും. ഗവേണ്‍ ഐ സിസ്റ്റംസ് പൗരാഭിപ്രായ ശേഖരണ സ്ഥാപനം നടത്തിയ സര്‍വെയിലാണ് 10 എം.പിമാരുടെ കൂട്ടത്തിൽ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയും ഇടം നേടിയത്.
ജനങ്ങളുടെ അഭിപ്രായ പ്രകാരം 25 ലോക്സഭാ എംപിമാരെ ആദ്യം തെരഞ്ഞെടുക്കുകയും അതില്‍ നിന്നും 10 മികച്ച എം.പിമാരെ ഷോട്ട് ലിസ്റ്റ് ചെയ്യുകയുമായിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു സർവേ നടത്തിയത്.
കൊറോണ വൈറസിന്റെ വകഭേദം, സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക