സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി വൈറലായിരിക്കുന്ന മുൻ പോൺ താരം മിയ ഖലീഫയുടെ ഒരു വീഡിയോയാണ്. ടിക് ടോക് താരമായ ബെന്നി ബ്ലാങ്കോ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം പത്തുലക്ഷത്തോളം ആളുകളാണ് കണ്ടത്.
തന്റെ വളർത്തു നായയുമായി നടക്കാനിറങ്ങിയ മിയ ഖലീഫയാണ് ദൃശ്യങ്ങളിൽ. ഇതിനിടയിൽ നായ പൊതു വഴിയിൽ മലവിസർജ്ജനം നടത്തി. ഇത് നീക്കം ചെയ്യാൻ മിയ സ്വീകരിച്ച മാർഗമാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നതെന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു.
ധരിച്ചിരുന്ന മാസ്ക് ഊരിയാണ് മിയ വഴിയിൽ നിന്നും കാഷ്ഠം നീക്കം ചെയ്തത്. മാസ്ക് കൊണ്ട് കാഷ്ഠം കോരിയെടുത്ത് സമീപത്തെ ചവറ് വീപ്പയിൽ നിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാൽ ഇതിനു ശേഷം ചെയ്ത പ്രവൃത്തി അറപ്പുളവാക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.
പട്ടിക്കാഷ്ഠം കോരാനുപയോഗിച്ച അതേ മാസ്ക് വീണ്ടും ധരിച്ച് ചുറ്റുപാടും നിരീക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ മിയ നടന്നു നീങ്ങുകയാണ്. എന്തൊരു വൃത്തികേടാണിതെന്നാണ് ആളുകളുടെ ചോദ്യം.
https://twitter.com/i/status/1339722656250249218
പ്രതികരിക്കാൻ ഇവിടെ എഴുതുക