കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മാസങ്ങളോളം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. ഓൺലൈൻ സൗകര്യങ്ങൾ വഴിയാണ് വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ മനസിലാക്കിയത്. ഓൺലൈൻ ക്ലാസ്സുകൾക്ക് വലിയ ഡിമാൻഡാണ് രാജ്യത്തുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള തീരുമാങ്ങൾ എടുത്തു വരികയാണ്.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ; ബിജെപിയിൽ ഒന്‍പത് പേര്‍ക്ക് സസ്പെന്ഷന്
അതേസമയം, സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോർഡ് പരീക്ഷയുടെ തീയതി വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് പരീക്ഷ തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷത്തെയും പോലെ ഇത്തവണ പരീക്ഷകൾ ഫെബ്രുവരിയിൽ നടത്താനാകില്ലെന്ന് അദ്ദേഹം മുൻപ് തന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക